മോഹന്‍ലാലിനേക്കാള്‍ മികച്ചുനിന്നത്‌ കമല്‍ഹാസന്‍

0
136

മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യത്തെക്കാള്‍ ഇഷ്ടം തോന്നിയത് അതിന്റെ തമിഴ് പതിപ്പിലെ കമലഹാസന്റെ അഭിനയമാണെന്ന് സാഹിത്യകാരന്‍ ടി.പദ്മനാഭന്‍. കമല്‍ഹാസന്റെ പാപനാശമാണ് അവസാനമായി തിയേറ്ററില്‍ പോയി കണ്ട സിനിമ. കമല്‍ഹാസന്റെ നിര്‍ദേശപ്രകാരം വിതരണക്കാരന്‍ കൂട്ടിക്കൊണ്ടുപോയി കാണിച്ചതാണ്. മലയാളത്തിലെ മോഹന്‍ലാലിന്റെ ദൃശ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പൊടിപ്പിന് മുകളില്‍ നില്‍ക്കുന്നത് പാപനാശമാണ്. കമല്‍ഹാസന്റെ പെര്‍ഫോമന്‍സാണ് അതിന് കാരണം-പത്മനാഭന്‍ ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ ഇഷ്ടമാണ്. കുറേ കാലമായി തിയേറ്ററില്‍ പോകാറില്ല. അനാരോഗ്യമാണ് ഒരു കാരണം. മറ്റൊന്ന് എഴുതുമ്പോഴള്‍ അനുഭവിക്കുന്ന ഏകാന്തത സിനിമ കാണുമ്പോഴും ആവശ്യമാണ്. നമ്മുടെ തിയേറ്ററുകളി മുഴുവനും കൂക്കിവിളികളും കൈയടികളുമല്ലെ.മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം ഇഷ്ടപ്പെട്ട നടന്മാരാണ്. എന്നു കരുതി എഴുപതാം വയസ്സില്‍ അവര്‍ കൊച്ചു മക്കളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും സ്വീകാര്യമല്ല. അവരൊക്കെ ഒന്നാന്തരം ആക്ടേഴ്‌സാണ്. എങ്കിലും മലയാള സിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം അവരും കൂടിയാണ്. ഇതൊക്കെ അബദ്ധം തന്നെയാണ്-പത്മനാഭന്‍ അഭിമുഖത്തില്‍ പറഞ്ഞു. യഥാര്‍ഥ എഴുത്തുകാരന്റെ ശ്മശാനമാണ് സിനിമയെന്നും സിനിമയ്ക്ക് അത്ര വലിയ ആളും അത്ര വലിയ കൃതിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here