ലയനം; ശുഭവാര്‍ത്ത രണ്ടുദിവസത്തിനുള്ളിലെന്ന് പനീര്‍ശെല്‍വം

0
62

പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പഴനിസ്വാമിയുടേയും പക്ഷങ്ങള്‍ തമ്മിലുള്ള ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്നും തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. എ.ഐ.എ.ഡി.എം.കെ (പുരട്ചി തലൈവി അമ്മ) വിഭാഗം നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വെള്ളിയാഴ്ച രാത്രി ചൂടുപിടിച്ചെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിയുകയായിരുന്നു. അതേസമയം ഒ.പി.എസ് പക്ഷത്തിന്റെ ചില ആവശ്യങ്ങളാണ് വെള്ളിയാഴ്ചത്തെ ചര്‍ച്ചകളെ വഴിമുട്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

ജയലളിതയുടെ മരണത്തെ തുടര്‍ന്നുള്ള അധികാരതര്‍ക്കങ്ങളാണ് എ.ഐ.എ.ഡി.എം.കെയുടെ പിളര്‍പ്പിന് വഴിവച്ചത്. നാളെ മധുരയില്‍ നടക്കുന്ന ഇരുവിഭാഗത്തിന്റെയും യോഗത്തില്‍ പനീര്‍ശെല്‍വം തന്റെ പക്ഷത്തിന്റെ നിലപാട് അറിയിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here