2022 ആകുമ്പോള്‍ കശ്മീര്‍ പ്രശ്‌നങ്ങളടക്കമുള്ളവയ്ക്ക് പരിഹാരമാകും- രാജ്‌നാഥ് സിങ്

0
122

കശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് 2022 ആകുമ്പോഴേക്കും പരിഹാരം കാണാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കൂടാടെ തീവ്രവാദത്തിനും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്‌നോവില്‍ ചടങ്ങില്‍ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രവാദം, നക്‌സലിസം, കശ്മീര്‍ വിഷയം തുടങ്ങി വിഷയങ്ങള്‍ എല്ലാം പരിഹരിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഓടു കൂടി ഇവക്ക് പരിഹാരമാകുമെന്ന് ഉറപ്പു പറയാന്‍ സാധിക്കും. പുതിയ ഇന്ത്യക്കായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

വൃത്തിയുള്ള, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത, അഴിമതി വിമുക്തമായ, തീവ്രവാദ വംശീയ വിമുക്തമായ ഇന്ത്യക്ക് വേണ്ടി പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1942ല്‍ നാം ക്വിറ്റ് ഇന്ത്യ പ്രതിജ്ഞയെടുത്തു. 1947ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് നമുക്കത് സാധിക്കില്ല.

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി നേരന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറുകള്‍ ഉണ്ടാക്കുന്നതിലല്ല, മറിച്ച് രാഷ്ട്ര നിര്‍മാണത്തിലും വികസനത്തിലുമാണ് ബി.ജെ.പി ആനന്ദം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here