ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ഒന്‍പത് ലക്ഷം കേഡര്‍മാരെന്ന് ആര്‍.എസ്.എസ്

0
55

അടുത്തലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒന്‍പത് ലക്ഷം കേഡര്‍മാരെ ശ്രഷ്ടിക്കാന്‍ ലക്ഷ്യവുമായി ആര്‍എസ്എസ്. സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു.

യഥാര്‍ഥത്തില്‍, ഇവിടെ നടക്കുന്ന അക്രമങ്ങള്‍ സമൂഹത്തോടും രാജ്യത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വളര്‍ത്തിയിട്ടേയുള്ളൂ. കൂടുതല്‍ ഊര്‍ജ്ജസ്വലമായി നമ്മള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മുഴുവനായി നിലവില്‍ 5000 ശാഖകളാണ് ആര്‍എസ്എസിനുള്ളത്. എല്ലാ ദിവസവും രാവിലെ യോഗം ചേരുന്ന വിധത്തില്‍ സജീവമായാണ് കേരളത്തില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം മുന്നോട്ട് നീങ്ങുന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തില്‍ 1000 ശാഖകളുള്ളപ്പോഴാണിതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ശക്തി കുറഞ്ഞുവരികയാണ്. കൂടുതല്‍ ആളുകള്‍ ആര്‍എസ്എസിലേക്ക് വരികയാണ്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ആര്‍എസ്എസിന്റെ ദേശീയതാ ബോധത്തോട് വലിയ പ്രതിബദ്ധതയാണ് കാണുന്നത്, പ്രജ്‌ന പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ കൂടിയായ നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോട് കൂടി കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വന്‍തോതില്‍ കൊല്ലപ്പെടുകയാണെന്നും നന്ദകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here