ന്യൂഡല്‍ഹി: ബോളിവുഡ് താരം റിയ സെന്നിന്റെ പെട്ടെന്നുള്ള വിവാഹം ബോളിവുഡിനെ തന്നെ ഞെട്ടിച്ചു. ഒരു മുന്നൊരുക്കവും അറിയിപ്പുമില്ലാതെ വളരെ പെട്ടെന്നാണ് മുപ്പത്തിയാറുകാരിയായ റിയ പരമ്പരാഗതമായ ബംഗാളി രീതിയില്‍ വിവാഹം നടത്തിയത്.
വളരെ കാലമായുള്ള തന്റെ കാമുകനായ ശിവം തിവാരിയെയാണ് റിയ മിന്നു ചാര്‍ത്തിയത്. റിയയെ മലയാളികള്‍ അറിയും. അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായ ഭദ്ര എന്ന കഥാപാത്രമായി മലയാളികളുടെ മനസ് കീഴടക്കിയ റിയയെ. പൂനെയിലാണ് റിയയുടെ വിവാഹം നടന്നത്.
വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ സംബന്ധിച്ചത്. ബോളിവുഡ് നിരീക്ഷണങ്ങളില്‍ തെളിയുന്ന വസ്തുത റിയ ഗര്‍ഭിണിയായിരുന്നു എന്നാണ്. അതുകൊണ്ടാണ് വളരെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു കൂട്ടി വിവാഹം നടത്തിയത് എന്നാണ് വരുന്ന വാര്‍ത്തകള്‍.
എന്തായാലും മനോഹര വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. റിയയുടെ സഹോദരിയായ റൈമയാണ് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.