അരൂരില്‍ ട്രെയിന്‍ തട്ടി 3 യുവാക്കള്‍ മരിച്ചു

0
74

അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 3 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു.അരൂര്‍ സ്വദേശികളായ ജിതിന്‍, ലിവിന്‍, എലൂര്‍ സ്വദേശി മിലന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു ട്രെയിനാണ് ഇവരെ ഇടിച്ചത്.റെയില്‍വേ ട്രാക്കിനു സമീപത്തെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരാണ് മരിച്ച മൂന്നു പേരും. എലൂര്‍ സ്വദേശി മിലനെ ബസ് കയറ്റി വിടാന്‍ വേണ്ടി കൂട്ടുപോയതാണ് മറ്റു രണ്ടുപേരും. റോഡിലേക്ക് കടക്കുന്നതിനായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുേമ്പാഴാണ് അപകടം എന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here