എ.ഐ.എ.ഡി.എം.കെ എന്‍ഡിഎയിലേക്കു ചേക്കേറുന്നു

0
58

തമിഴ്നാട്ടിലെ എ.ഐ.എഡി.എം.കെ എന്‍ഡിഎയുടെ സഖ്യത്തിന്റെ ഭാഗമാകാന്‍ തയ്യാറെടുക്കുന്നു. ഒ. പനീര്‍ശെല്‍വം, ഇ. പളനിസ്വാമി വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ ലയനത്തിനു ശേഷമാകും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനുളള ചര്‍ച്ചകള്‍ നടക്കുക.

സഖ്യത്തിന്റെ ഭാഗമാകുന്നതോടെ എഐഎഡിഎംകെ യ്ക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെനനാണ് വിവരം. ഒ.പി.എസ്, ഇ.പി.എസ് വിഭാഗങ്ങള്‍ ഒന്നിച്ചാല്‍ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത തീരുമാനം ഭരണഘടനാ ഭേദഗതിയിലൂടെ അസാധുവാക്കുമെന്നാണ് വിവരം.

നാളെ രണ്ടുവിഭാഗങ്ങളുടെയും യോഗം ചേരുന്നുണ്ട്. ലയനകാര്യത്തില്‍ നാളെത്തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അമിത് ഷാ ചെനൈയി എത്തുന്നുണ്ട്. അപ്പോള്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here