കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റല്‍; പ്രഥമവിവര റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന് സുരേഷ് പ്രഭു

0
88


ന്യൂഡൽഹി: ഉത്തർപ്രദേശില്‍ കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ പ്രഥമവിവര റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു. അപകടസ്ഥലത്തെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പാളങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണു മുൻതൂക്കമെന്നും മന്ത്രി പറഞ്ഞു.

പരുക്കേറ്റവർ‌ക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ യാതൊരു വിധത്തിലുമുള്ള വീഴ്ച അനുവദിക്കില്ലെന്നും സുരേഷ് പ്രഭു പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് ട്രെയിൻ പാളം തെറ്റി 23 പേർ മരിച്ചത്. നൂറിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. 14 കോച്ചുകളാണ് പാളം തെറ്റിയത്.

ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലായിരുന്നു അപകടം. അറ്റകുറ്റപ്പണികള്‍ കണ്ട് ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനൊപ്പം പാളത്തിന്റെ വശങ്ങൾ അറ്റകുറ്റപ്പണിക്കു ശേഷം മണ്ണിട്ടു പൂർവസ്ഥിതിയിലാക്കാത്തതും അപകടത്തിലേക്കു നയിച്ചതായി സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here