കൈയ്യറ്റഭൂമി കണ്ടെത്തിയാല്‍ നടപടിയെന്ന് റവന്യു മന്ത്രി

0
45

റിസോട്ടിനായി കായല്‍ഭൂമി കൈയ്യേറിയ സംഭവത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഉചിതമായ നടപടിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൈയേറ്റ ആരോപണത്തില്‍ കോഴിക്കോട്, ആലപ്പുഴ കളക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടി. ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

5റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇതിനെ കുറിച്ച് പ്രതികരിക്കുകയുള്ളൂ. കൈയേറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് ലഭിച്ചതിനു ശേഷം തുടര്‍നടപടിയെന്നും മന്ത്രി പ്രതികരിച്ചു. ഭൂമി കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേയും പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരേയും ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.

മാത്തൂര്‍ ദേവസ്വം ഭൂമി കൈയക്കിയെന്ന ആരോപണമാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ മാത്തൂര്‍ കടുംബക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാഞ്ഞൂര്‍ കടുംബത്തിന് കൈമാറിയതാണ് ഈ ഭൂമിയെന്നും മാത്തൂര്‍ ദേവസ്വവുമായി ഇടപാടില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം.

അതേസമയം ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. തോമസ് ചാണ്ടി മന്ത്രിയാവുന്നതിന് മുന്‍പ് എന്തുകൊണ്ട് ഈ ആരോപണങ്ങള്‍ ഉയര്‍ന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിവാദം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മുന്‍പ് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിയല്ലെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൈയേറ്റമാണ് ചാണ്ടിയുടേതാണെന്ന് ബിഡിജെഎസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നുമായിരുന്നു പ്രധാന ആക്ഷേപം. ഇതിനു പുറമെ റോഡ് കൈയേറിയതും അനധികൃതമായി തടയണ നിര്‍മിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതി പിന്‍വലിക്കുന്നത് അറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചില്ലെന്ന അന്‍വറിന്റെ വാദം തെറ്റാണെന്നും തെളിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here