കോഴിക്കോട് രണ്ടിടത്ത് നടന്ന വാഹനാപകടങ്ങളില്‍ 50 പേര്‍ക്ക് പരിക്കേറ്റു

0
51

കോഴിക്കോട് : കോഴിക്കോട് രണ്ടിടത്ത് നടന്ന വാഹനാപകടങ്ങളില്‍ 50 പേര്‍ക്ക് പരിക്കേറ്റു. വടകര മടപ്പള്ളിയിലും മുത്തേരിയിലും നടന്ന ബസ് അപകടങ്ങളിലാണ് എത്രയും പേര്‍ക്ക് പരിക്കേറ്റത്. വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞാണ് 20 പേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച ശേഷം മറിയുകയായിരുന്നു. ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തലശേരി ഭാഗത്ത് നിന്ന് വടകരയിലേക്ക് വന്ന ബസാണ് ഇത്. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മറ്റുള്ളവര്‍ക്ക് വടകരയിലെ വിവിധ ആശുപത്രികളിലും ചികിത്സ നല്‍കി.

ഓമശ്ശേരിയില്‍ നിന്നും വരികയായിരുന്ന ബസാണ് മുത്തേരിയില്‍ മറിഞ്ഞത്. 30 പേര്‍ക്ക് പരിക്കേറ്റു. മറിഞ്ഞത്. കാറിലിടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here