കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്‌

0
64

കോഴിക്കോട്-ഓമ്മശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. വടകര മടപ്പള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്.

സ്വകാര്യ ബസ് കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രഥമിക വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here