തിരുവനന്തപുരം: ‘ ഹേയ് ജൂഡ് ‘ ലൊക്കേഷനില്‍ നിന്ന് വന്ന പ്രശ്നങ്ങളുടെ പേരില്‍ സിനിമാ വാരിക നാനയും നടന് നിവിന്‍ പോളിയും കൊമ്പ് കോര്‍ത്തതിന് പിന്നാലെ നാനയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉതിര്‍ത്ത് സംവിധായകന് ശ്യാമപ്രസാദ് രംഗത്ത്.
ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, “ആപത്സൂചന’ ശാപം’ എന്നൊക്കെ അമ്പുകൾ എയ്യുന്നതും, ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികൾ എന്നേ കരുതാനാവൂ. നാനയ്ക്ക് എതിരെ ശ്യാമപ്രസാദ് എഴുതുന്നു.
‘തൊഴിലിടങ്ങളിൽ മാധ്യമപ്രവർതകരെ ജോലിയെടുപ്പിക്കുന്നില്ല” എന്ന നാനയുടെ പരിദേവനമൊക്കെ അതിശയോക്തിപരമാണ്. താരമൂല്യത്തേയും താരപ്രഭയേയും മുതലാക്കുന്നതിൽ നിർമ്മാതാക്കൾക്കും സംവിധായകനും ഒക്കെ ഒപ്പം തന്നെയാണ് സിനിമാ വാരികകളും. അതു കൊണ്ട് ദിവ്യപരിവേഷമണിഞ്ഞു കൊണ്ട് ആരും സംസാരിക്കേണ്ട.
‘അപമാനിതരായി മടങ്ങിപ്പോയ” നാന സംഘം അടുത്ത ആഴ്ച് തന്നെ കയ്യിൽ കിട്ടിയ ‘ഹേയ് ജൂഡ്’ ചിത്രങ്ങൾ ചേർത്ത് ഒരു കവർ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോർട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കി. . അതിനു ശേഷമാണ് ലേഖകന്റെ ഓൺലൈൻ ‘ധാർമിക രോഷം’. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ? ശ്യാമപ്രസാദ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.