നരേന്ദ്ര മോദിയോട് വിരോധമില്ലെന്ന് മമതാ ബാനര്‍ജി; വിരോധം അമിത് ഷായോട്

0
55

കൊൽക്കത്ത; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിരോധമില്ലെന്ന് ബംഗാള്‍ മമതാ ബാനര്‍ജി. നരേന്ദ്രമോദിയോട് എനിക്ക് താൽ‌പര്യമാണ്. പക്ഷേ താത്പര്യം അമിത് ഷായോട് ഇല്ല. പ്രധാനമന്ത്രിയെ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതില്‍ മുന്‍പന്തിയിലുള്ള മമത പറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ബിജെപിക്കാരൻ തന്നെയായിരുന്നു. എന്നാൽ അദ്ദേഹം വിവാദങ്ങള്‍ക്ക് അതീതനായി നിന്ന് പ്രവര്‍ത്തിച്ചു. വാജ്‌പേയിക്ക് കീഴിൽ ഞങ്ങൾ യാതൊരു പ്രയാസവും നേരിട്ടിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനെയാണോ?

പ്രധാനമന്ത്രി മോദിയെ ഇക്കാര്യത്തിൽ കുറ്റം പറയുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി എല്ലാവർക്കും കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. മമത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here