ലക്നൗ: തന്റെ മകളെ പോലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി മാനഭംഗപ്പെടുത്തിയ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പിതാവ് ഹൃദയാഘാതം വന്നു മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവവും മരണവും അരങ്ങേറിയത്.
പോലീസുകാരനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബലിയ ജില്ലയില്‍. പൊലീസ് ഔട്ട്പോസ്റ്റിൽവച്ചു വെള്ളിയാഴ്ച രാത്രിയാണ് പോലീസുകാരന് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പെൺകുട്ടിയുടെ പിതാവിന് സ്ഥലത്ത് വെച്ച് നെഞ്ചു വേദന വന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനെ മുൻപുതന്നെ പിതാവ് മരിച്ചു.
കോണ്‍സ്റ്റബിളിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.