പിന്നില്‍ നിന്നും പൊരുതിക്കയറി ഇന്ത്യ, മൗറീഷ്യസിനെതിരെ ജയം

0
83

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഒരു ലീഡ് വഴങ്ങിയശേഷം പൊരുതിയ ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പിച്ചത്.റോബിന്‍സണ്‍ (37), ബല്‍വന്ത് സിങ് (62) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മെര്‍വിന്‍ ജോസ്ലിന്റെ (15) വകയായിരുന്നു മൗറീഷ്യസിന്റെ ഗോള്‍.

ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം അന്താരാഷ്ട്ര വിജയമാണിത്. ടൂര്‍ണമെന്റില്‍ സെന്റ് കിറ്റ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യ 4-1-3-2 എന്ന ശൈലിയിലാണ് കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗനാണ് ടീമിനെ നയിച്ചത്. മലയാളി താരം അനസ് എടത്തൊടികയും പ്രതിരോധനിരയില്‍ അണിനിരന്നു.ആദ്യ പകുതിയില്‍ മൗറീഷ്യസിനായിരുന്നു ആതിപത്യം. മികച്ച നീക്കങ്ങളാണ് അവര്‍ നടത്തിയത്. തുടക്കത്തില്‍ തന്നെ നിരന്തരമായി ആക്രമിച്ചു കളിക്കുകയായിരുന്നു സന്ദര്‍ശകര്‍. പതിനഞ്ചാം മിനിറ്റില്‍ തന്നെ ഇതിന്റെ ഫലം ലഭിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here