ബാങ്ക് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കുന്നു

0
77
Lock outside State Bank of India during all India one day strike observed by United Forum of Bank Unions to demand immediate wage revision, in Sector 17 of Chandigarh on Wednesday, November 12 2014. Express photo by Sumit Malhotra

ബാങ്ക് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കുന്നു. ബാങ്ക് യൂണിയന്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കുന്നത്.

കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, സ്വകാര്യവത്കരണലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, മനഃപ്പൂര്‍വം വായ്പ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കില്‍ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്ന് യുഎഫ്ബിയു ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here