ബാലന്‍സ് തെറ്റിച്ച ചിരി: അധ്യാപിക മരിച്ചു

0
66

ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ്ട് അധ്യാപിക മരിച്ചു. ഷാരോണ്‍ റഗോലി സിഫേര്‍ണോയ്ക്കാണ് ഈ ദാരുണ മരണം. അമേരിക്കക്കാരിയാണ് ഷാരോണ്‍ റഗോലി സിഫേര്‍ണോ. മെക്സിക്കോയില്‍ വച്ചായിരുന്നു സംഭവം.

അവധി ആഘോഷത്തിനായാണ് ഷാരോണ്‍ മെക്സിക്കോയിലെത്തിയത്. അമ്പത് വയസ്സായിരുന്നു ഷാരോണിന്റെ പ്രായം. വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് അമിതമായി ചിരിച്ച ഷാരോണ്‍ തല പിന്നോട്ടാക്കിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു.

വീഴ്ചയില്‍ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റിരുന്നു. ഷാരോണ്‍ മദ്യപിച്ചിരുന്നില്ലെന്നും പിന്നില്‍ തട്ടിനില്‍ക്കാന്‍ പാകത്തിന് ഒന്നുമില്ലാത്തതാണ് വീഴാന്‍ കാരണമായതെന്നും സഹോദരന്‍ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ് ഷാരോണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here