മതവിദ്വേഷം വളര്‍ത്തുന്ന ലഘുലേഖ വിതരണം: 18 പേര്‍ അറസ്റ്റില്‍

0
81

വീടുകളില്‍ ലഘുരേഖ വിതരണം ചെയ്ത 18 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്. ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലായിരുന്നു ലഘുലേഖ വിതരണം.

ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്ത് വരികയാണ്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

വീടുകളില്‍ വിതരണം ചെയ്ത ലഘുലേഖകള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് ലഘുലേഖയില്‍ ഉള്ളതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും. കഴിഞ്ഞ 15 ന് കോട്ടയത്തും ഇത്തരത്തിലുള്ള ലഘുലേഖകള്‍ ചിലര്‍ വിതരണം ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here