മിനിമം ബാലന്‍സ് പ്രശ്നം: എസ്ബിഐ ഈടാക്കിയത് 235 കോടി രൂപ; ഈടാക്കല്‍ മൂന്നു മാസത്തിനുള്ളില്‍

0
101


ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലായെന്ന കാരണം പറഞ്ഞ് എസ്ബിഐ ഈടാക്കിയത് 235 കോടി രൂപ. 388.74 ലക്ഷം ഇടപാടുകാരില്‍ നിന്നായാണ് മൂന്ന് മാസം കൊണ്ട് ഇത്രയും തുക ഈടാക്കിയത്. വിവരാവകാശ രേഖകളാണ് എസ്ബിഐയുടെ ഈ പിഴിയല്‍ വ്യക്തമാക്കിയത്.

ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തിലുള്ള എസ്ബിഐയുടെ ഈടാക്കല്‍ ആണിത്. മുംബൈ ഡെപ്യൂട്ടി ജനറല്‍ മാനേജറാണ് പിഴ സംബന്ധിച്ച വിവരം നല്‍കിയത്.

മധ്യപ്രദേശിലെ ചന്ദ്രശേഖര്‍ ഗൗഡ് എന്ന വിവരാവാകാശ പ്രവര്‍ത്തകന്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നത് പുനപരിശോധിക്കണമെന്ന് കാണിച്ച് ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here