മുന്നണിയിലെ അഴിമതിക്കാര്‍ക്കെതിരെ വി.എസ്; തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരെ അന്വേഷണം വേണം

0
83

നിലമ്പൂര്‍ എം.എല്‍.എ അന്‍വര്‍, മന്ത്രി തോമസ് ചാണ്ടി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍. എം.എല്‍.എക്കും മന്ത്രിക്കുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
നേരത്തെ ഇരുവര്‍ക്കുമെതിരായ ആരോപണങ്ങളെ സംബന്ധിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ ജില്ല കല്കടര്‍മാരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.
കുട്ടനാട്ടില്‍ സ്ഥിതി ചെയ്യുന്ന തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ കൈയേറ്റം നടത്തിയെന്നാണ് ആരോപണം. പി.വി അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിയമലംഘനം നടത്തി നിര്‍മിച്ചതാണെന്നാണ് ആരോപണം. മലനീകരണ നിയന്ത്രണ ബോര്‍ഡ് അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി പാര്‍ക്കിനുള്ള അനുമതി റദ്ദാക്കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here