റോഡപകടം; രണ്ടു സീരിയല്‍ നടന്‍മാര്‍ കൊല്ലപ്പെട്ടു

0
71

റോഡപകടത്തില്‍ രണ്ടു സീരിയല്‍ നടന്‍മാര്‍ കൊല്ലപ്പെട്ടു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലാണ് അപകടമുണ്ടായത്. പല്‍ഖര്‍ ജില്ലയിലെ മനോറിലായിരുന്നു അപകടം.

ഗഗന്‍ കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവരാണ് മരിച്ചത്. ഷൂട്ടിങ്ങിനുശേഷം ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു ഇരുവരും. ഗഗനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമയും തകര്‍ന്നു. മാരകമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here