സൈനികര്‍ക്ക് ആശ്വസിക്കാം എയര്‍കണ്ടീഷന്‍ ജാക്കറ്റുകള്‍ ഉടന്‍

0
69


സൈനികര്‍ക്ക് ആശ്വാസമായി എയര്‍കണ്ടീഷന്‍ ജാക്കറ്റുകള്‍ നിലവില്‍ വരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി കടുത്ത ചൂടിലും അക്ഷീണം പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്കാണ് ഈ ജാക്കറ്റുകള്‍ ആശ്വാസമാകുന്നത്.

സൈന്യത്തിലെ പ്രത്യേക സേനയ്ക്കുവേണ്ടിമാത്രമാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകല്‍ നിര്‍മ്മിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായി മനോഹര്‍ പരീക്കറാണ് അറിയിച്ചു.

സൈനികര്‍ വ്യായാമം നടത്തുന്ന സാഹചര്യത്തില്‍ അവരുടെ ശരീരം ചൂടുപിടിക്കുന്നു. ഈ ചൂട് സൈനികരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളിലെ സൈനികരാണ് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

എയര്‍ക്കണ്ടീഷന്‍ ജാക്കറ്റുകളിലൂടെ ഇതിന് പരിഹാരം കാണാനാകമെന്നും  സൈനികന്‍ സുഖകരമായിരിക്കുമെന്നും പനാജിയില്‍ നടന്ന ഒരു ചടങ്ങില്‍ പരീക്കര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ജാക്കറ്റുകള്‍ക്കായി ഏതു തരം സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നും എന്ത് ടെക്‌നോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ അമേരിക്കന്‍ സൈന്യം എയര്‍കണ്ടീഷന്‍ ജാക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെറിയ ബാറ്ററിയുടെ സഹായത്തോടെയാണ് ജാക്കറ്റിലെ എയര്‍ക്കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കയിലെ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here