10 വര്‍ഷത്തേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിയമനമില്ല

0
51

കോര്‍പ്പറേഷനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റുന്നതിന് നടക്കുന്ന പുന: സംഘടനയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ നീണ്ടകാലത്തേക്ക് നിയമനമുണ്ടാകില്ലെന്ന് അധിക്യതര്‍. ഇപ്പോള്‍ ഒരു ബസിനു ശരാശരി 7.1 ജീവനക്കാര്‍ എന്നത് 5.9 എന്നാക്കി ചുരുക്കാന്‍ തീരുമാനിച്ചതോടെ അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും കണ്ടക്ടര്‍, ഡ്രൈവര്‍ നിയനം നടത്താന്‍ സാധ്യത കുറവാണെന്ന് ചൂണ്ടികാണിക്കുന്നത്.

അതായത് ഈ വര്‍ഷം നിരത്തിലിറങ്ങാന്‍ പോകുന്ന 1000 ബസുകളിലേക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി വഴി തിരഞ്ഞെടുക്കില്ല. ഒരുബസിന് കണക്കാക്കിയ ജീവനക്കാരുടെ ശരാശരിയില്‍ കുറവ് വരുത്തുേമ്പാള്‍ 7000 ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ അധികമായിവരും. ഇവരെയാണ് പുതിയ ബസുകളില്‍ ഉപയോഗിക്കുക.

അഞ്ചു വര്‍ഷത്തേക്ക് 5000 ബസുകളാണ് നിരത്തിലിറക്കുക. ഒരു ബസിന് ജീവനക്കാരുടെ ശരാശരി എണ്ണം കുറക്കുേമ്പാള്‍ അധികമായിവരുന്നവരെ കൊണ്ട് പുതിയ 1000 ബസുകള്‍ സര്‍വിസ് നടത്താനാണ് ആലോചന. ഡബിള്‍ ഡ്യൂട്ടികള്‍ സിംഗിള്‍ ഡ്യൂട്ടികള്‍ ആക്കുേമ്പാള്‍ 596 ജീവനക്കാര്‍ അധികമായിവരുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here