20 കോടിയുടെ ഹാഷിഷ് ഓയിലുമായി ശിവസേനാ നേതാവ് കസ്റ്റഡിയില്‍

0
86


ഇടുക്കി കട്ടപ്പനയില്‍ 17 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ അഭിഭാഷകനും ശിവസേനാ നേതാവുമുള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 കോടി രൂപ വില വരുന്ന ഹാഷിഷാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഒരുമാസം മുമ്പ് ഇടുക്കി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന ഡി.െവെ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണംഇെന്ന് പുലര്‍ച്ചെയോടുകൂടിയാണ് 17.5കിലോ ഹാഷിഷുമായി പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുെണ്ടന്ന്‌ െപാലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here