അതിരപ്പിള്ളി വിഷയത്തില്‍ സിപിഎമ്മിനെ പിന്തുണച്ച് പി.സി.ജോര്‍ജ്; കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണം

0
61

തൃശൂർ : അതിരപ്പിള്ളി വിഷയത്തില്‍ സിപിഎമ്മിനെ പിന്തുണച്ച് പി.സി.ജോര്‍ജ്. കുരങ്ങ് വേണോ മനുഷ്യൻ വേണോ എന്നു ചോദിച്ചാൽ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നിൽക്കുന്നത്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം. അതിനായി കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും ജോര്‍ജ് പറഞ്ഞു. ജനപക്ഷം തൃശൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.

കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നും ജോര്‍ജ് പറഞ്ഞു. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയിൽ അല്ല. അതുകൊണ്ട് തന്നെ കുടുംബത്തില്‍പ്പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയില്ല. ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here