ഇന്ത്യയോട് തോറ്റ ലങ്കന്‍ താരങ്ങള്‍ക്കുനേരെ ആരാധകരുടെ പ്രതിഷേധവും പരിഹാസവും

0
55

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായി കളിച്ച് പരാജിതരായ ലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച വാഹം തടഞ്ഞുനിര്‍ത്തി ആരാധാകര്‍ കൂവിവിളിച്ചു. മത്സരത്തിനു ശേഷം താരങ്ങള്‍ക്ക് ഹോട്ടലിലേക്ക് പോകേണ്ട ബസ് ദംബുള്ളയില്‍ ആരാധകര്‍ അര മണിക്കൂറോളമാണ് തടഞ്ഞിട്ടത്.

അമ്പതോളം വരുന്ന ആരാധക സംഘമാണ് താരങ്ങള്‍ക്ക് സഞ്ചരിക്കേണ്ട ബസിനു നേരെ കൂവി വിളിച്ചെത്തിയത്. മുദ്രാവാക്യങ്ങളുമായി എത്തിയ ആരാധകരെ പിന്നീട് സുരക്ഷ ജീവനക്കാര്‍ ഇടപെട്ട് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ നടന്ന ഏകദിന മത്സരത്തിലും ദയനീയമായി തോറ്റതാണ് ലങ്കന്‍ ആരാധകരെ ചൊടിപ്പിച്ചത്. ശ്രീലങ്കയുടെ 217 എന്ന റണ്‍സ് ലക്ഷ്യം വെച്ച് ബാറ്റെടുത്ത ഇന്ത്യ 21 ഓവര്‍ അവശേഷിക്കെ 9 വിക്കറ്റിനാണ് ജയിച്ചത്.

ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം കളിയുടെ ഫോര്‍മാറ്റില്‍ ടീം മാറ്റം വരുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇന്നലത്തെ മത്സരത്തിലും ടീം ആരാധകരെ നിരാശപ്പെടുത്തി. ഇതാണ് ആരാധക പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ ടീം നന്നായി തന്നെ പരിശീലനം നടത്തിയിരുന്നുവെന്നും ഇന്നലത്തെ പെര്‍ഫോര്‍മന്‍സില്‍ ടീമിനെ കുറ്റം പറയില്ലെന്നുമായിരുന്നു ലങ്കന്‍ കോച്ച് നൈക് പോതാസിന്റെ പ്രതികരണം. പ്രതിഷേധങ്ങളും പരിഹാസങ്ങളും ഒഴിവാക്കണമെന്ന് മുന്‍ ലങ്കന്‍ സ്‌കിപ്പര്‍ കുമാര സങ്കക്കാര ആരാധകരോട് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ സ്‌നേഹവും ക്ഷമയും പിന്തുണയുമാണ് ഞങ്ങളുടെ ശക്തിയും ആവേശവും.

ടീം പ്രതിസന്ധിയിലായിരിക്കെ അതാണ് ആരാധകര്‍ നല്‍കണ്ടത്. ടീമിന്റെ വിജയത്തിനു വേണ്ടി അവരെ പിന്തുണയ്ക്കണമെന്ന് സങ്കക്കാര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here