എഡിജിപി റാങ്കിലുള്ളവരും വിജിലൻസ് ഡയറക്ടറായി വന്നിട്ടുണ്ട്; സ്വതന്ത്ര ചുമതലയുള്ള വിജിലന്‍സ് ഡയറക്ടര്‍ വേണം: ഹൈക്കോടതി

0
60


കൊച്ചി: വിജിലൻസിൽ സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കണമെന്നു ഹൈക്കോടതി. വിജിലന്‍സ് പോലുള്ള വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടറെ സര്‍ക്കാര്‍ നിയമിക്കാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് ഹൈക്കോടതി നിരീക്ഷണം വന്നത്.

സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ ഇല്ലാത്തതിന്റെ കുഴപ്പങ്ങൾ അക്കമിട്ടു നിരത്തിയാണ് കോടതിയുടെ വിമര്‍ശനം വന്നത്. ഡയറക്ടറുടെ ചുമതല വഹിക്കുന്ന പൊലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ളയാളെ സ്ഥിരം ഡയറക്ടറായി നിയമിക്കണമെന്നും കോടതി നിർദേശിച്ചു.

വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിൽ എത്തുന്നു. ഇതിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാനാകൂ. പക്ഷെ റിപ്പോര്‍ട്ടുകള്‍ വൈകുന്നു. ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയിൽ നിരത്തുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഈ ചുമതല സമയബന്ധിതമായി നിർവഹിക്കാനാകില്ല. മുൻപ് എഡിജിപി റാങ്കിലുള്ളവരും വിജിലൻസ് ഡയറക്ടറായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്കു നിയമിക്കണമെന്നും കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here