ന്യൂഡൽഹി: കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിന് ആറിരട്ടിവരെ വര്‍ദ്ധന. ഗള്‍ഫ് നാടുകളില്‍ നിലവിലുള്ള അവധിയും ഓണ അവധി ലക്ഷ്യമാക്കിയാണ് ഈ വര്‍ദ്ധനവ്.
മുപ്പത്തയ്യായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ നിരക്കീടാക്കുന്നത് എയിർ ഇന്ത്യയാണ് എന്നതാണ് ശ്രദ്ധേയം.
ജിദ്ദ യാത്രയ്ക്ക് . എത്തിഹാദ് ഈടാക്കുന്നത് ഒരു ലക്ഷമാണ്. മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത് എന്ന് സാക്ഷ്യപ്പെടുത്തപ്പെടുന്നു.
സാധാരണ സീസണിൽ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കിൽ ഇപ്പോഴത് 50,000 മുതൽ 85,000 വരെയായി. കുവൈത്തിലേക്കു പറക്കണമെങ്കിൽ 30,000 മുതൽ 88,000 വരെയും ബഹ്റനിലെത്താൻ 75,000 വരെയും കൊടുക്കണം.
5000 മുതൽ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനിൽക്കുന്നത് നാൽപ്പതിനായിരത്തിലാണ്. അബുദാബിക്കു പോകാൻ 30,000 മതൽ അറുപതിനായിരം വരെയാകുമ്പോൾ ഷാർജയിലെത്തുന്നതിനു നാൽപതിനായിരമാകും. ഈ സീസണിൽ സാധാരണ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല.