അമേരിക്കന്‍ യുദ്ധക്കപ്പലും ഓയില്‍ ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാതായി

0
62


അമേരിക്കന്‍ പടക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാതായി. കിഴക്കന്‍ സിഗപ്പൂര്‍ തീരത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് ജോണ്‍ മക്കൈന്‍ കൂട്ടിയിടിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.24ഓടെയാണ് അപകടമുണ്ടായത്. കപ്പല്‍ സ്ഥിരം നങ്കൂരമിടുന്ന തുറമുഖത്തിനു സമീപത്ത് വെച്ചാണ് അപകടം.

അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ സംഘവും സിംഗപ്പൂര്‍ നേവിയും തീരസംരക്ഷണ സേനയും ഊര്‍ജിതമാക്കി. മലേഷ്യന്‍ നാവികസേനയും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ അമേരിക്കന്‍ നാവികസേന കപ്പല്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടമാണ് ഇത്. മറ്റ് കപ്പലുകള്‍ക്ക് പോകാന്‍ ചരക്കു കൊണ്ടുപോകുന്ന കപ്പലുകള്‍ വഴിമാറണമെന്നാണ് നാവിക ഗതാഗത നിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഈ അപകടം നടന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചു വരികയാണെന്ന് അമേരിക്കന്‍ നാവികസേന വക്താക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here