കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 298 ഇന്ത്യൻ കുടിയേറ്റക്കാർക്കു പാക്കിസ്ഥാൻ പൗരത്വം നൽകി

0
65

ഇസ്‍ലാമാബാദ്: ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പാക് പൌരത്വം നല്‍കുന്നത് കൂടി വരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 298 ഇന്ത്യൻ കുടിയേറ്റക്കാർക്കു പാക്കിസ്ഥാൻ പൗരത്വം നൽകി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബർമയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് പാക്കിസ്ഥാനിലേക്കു കുടിയേറ്റം നടക്കുന്നത്.

പൗരത്വം ലഭിക്കാൻ ഏറെ പ്രയാസമുള്ള രാജ്യങ്ങളിലൊന്നായിട്ടും ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പാക്കിസ്ഥാൻ പൌരത്വം നല്‍കുന്നു എന്നാണു തെളിയുന്ന വസ്തുത. ദേശീയ അസംബ്ലിയിൽ ചോദ്യത്തിനുള്ള മറുപടിയായാണു പാക് ആഭ്യന്തരവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

2012 മുതൽ 2017 ഏപ്രിൽ വരെ 298 ഇന്ത്യക്കാർക്ക് പൗരത്വം നൽകിയെന്നു പ്രസ്താവന വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here