തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കയ്യേറി എന്നു ആരെങ്കിലും തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ പ്രതികരണം. മുസ് ലിം ലീഗ് എം.എൽ.എ എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തെ തുടര്‍ന്നാണ് സഭയില്‍ ബഹളം തുടങ്ങിയത്.
ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് കെഎസ് ആര്‍ടിസി നന്നാക്കാന്‍ എവിടെയാണ് സമയമെന്ന് എന്‍.എ. നെല്ലിക്കുന്ന് ചോദിച്ചു.. ഇതോടെ നിയമസഭയില്‍ ബഹളം തുടങ്ങി.
എന്‍.എ. നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായാണ്, താന്‍ കായല്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തോമസ് ചാണ്ടി പറഞ്ഞത്. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടാണ് ബഹളം ഒഴിവാക്കിയത്.