കുട്ടികള്‍ എവിടെപ്പോയി? കാണാതായ 50 കുട്ടികളെക്കുറിച്ച് വിവരമില്ലെന്ന് പോലീസ്

0
67

കൊച്ചി: 15 വയസ്സിൽ താഴെയുള്ള 50 കുട്ടികളെ കണ്ടെത്തിയില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ, കഴിഞ്ഞ മൂന്ന്‍ വര്‍ഷത്തിന്നുള്ളില്‍ കാണാതായ കുട്ടികളാണ് ഇവര്‍. കഴിഞ്ഞ മൂന്ന്‍ വര്‍ഷത്തിന്നിടെ 2221 കുട്ടികളെ കാണാതായി. ഇതിനകം 2171 കുട്ടികളെ കണ്ടെത്തിയെന്നും പോലീസ് കോടതിയെ അറിയിച്ചു.

ബധിരനും മൂകനുമായ മകനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി താജു പാണാവള്ളി സമർപ്പിച്ച ഹർജിയെ തുടര്‍ന്നാണ്‌ ഹൈക്കോടതി കുട്ടികളുടെ കാണാതാകല്‍ സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടത്.

എല്ലാ ജില്ലകളിലെയും ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിമാരെ ഇത്തരം കേസുകളുടെ അവലോകനത്തിനു ജില്ലാ നോഡൽ ഓഫിസർമാരായി നിയമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.  കുട്ടിയെ കാണാനില്ലെന്ന് സ്റ്റേഷനിൽ പരാതി കിട്ടിയാൽ ജില്ലാ കൺട്രോൾ റൂം മുഖേന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സീ/എയർ പോർട്ട് എന്നിവിടങ്ങളിൽ വിവരം നൽകും.

കേസ് റജിസ്റ്റർ ചെയ്തു 15 ദിവസത്തിനകം കുട്ടിയെ കിട്ടിയില്ലെങ്കിൽ ഡിവൈഎസ്പി നേതൃത്വം നൽകുന്ന, കാണാതാകുന്നവരെ കണ്ടെത്താനുള്ള പ്രത്യേക യൂണിറ്റിനു കൈമാറും. നാലു മാസം കഴിഞ്ഞും കുട്ടിയെ കണ്ടെത്തുന്നില്ലെങ്കിൽ ജില്ലാ മനുഷ്യക്കടത്ത് പ്രതിരോധ യൂണിറ്റിനു കൈമാറും.

കാണാതാകുന്ന കുട്ടികളുടെ വിവരങ്ങൾ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ‘തലാഷ്’ വിഭാഗം ക്രിമിനൽ ഇന്റലിജൻസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താറുണ്ട്. പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here