കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍നിന്നും പിന്‍മാറണം- മുഖ്യമന്ത്രി

0
56

മിന്നല്‍ പണിമുടക്കില്‍ നിന്നും കെ.എസ്.ആര്‍.ടി ജീവനക്കാര്‍ പിന്‍മാറണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടത്തില്‍ നിന്നും കെ.എസ്.ആര്‍.ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നോട്ടു പോകുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സ്ഥാപനത്തിലെ എല്ലാ ജീവനക്കാരിലും നിന്നും മികച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നത്. സ്ഥാപനം നേരിടുന്ന അസാധാരണ പ്രതിസന്ധി കണക്കിലെടുത്ത് മിന്നല്‍ പണിമുടക്ക് പോലുള്ള സമരങ്ങളിലേക്ക് തൊഴിലാളികള്‍ കടക്കരുതെന്നും പിണറായി അഭ്യര്‍ത്ഥിച്ചു. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കുവാന്‍ ഭരണപ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്ആര്‍സിയെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായവുമെന്നും മറുപടി നല്കി. അതേസമയം സമരം ചെയ്ത എഐഎന്‍ടിയുസി യൂണിയന്‍ നേതാവിനെതിരെ നടപടിയെടുത്ത കാര്യവും സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ സ്ഥലമാറ്റിയതും ചെന്നിത്തല സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കില്ലെന്നും സമരം നടത്തിയതിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെല്ലാം നേരത്തെ ജോലി ചെയ്ത സ്ഥലത്ത് തന്നെ പുനര്‍നിയമനം നല്‍കിയിട്ടുണ്ടെന്നും തോമസ് ചാണ്ടി സഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here