തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പി; ഇത് ജനങ്ങള്‍ എടുത്തു മാറ്റണം; പരിഹാസവുമായി കമലഹാസന്‍

0
373

ചൈന്നൈ: എഐഎഡിഎംകെയിലെ എടപ്പാടി-പളനിസാമി വിഭാഗങ്ങള്‍ ഒന്നായപ്പോള്‍ ലയന തീരുമാനത്തെ ലയനത്തെ പരിഹസിച്ച് നടന്‍ കമല്‍ ഹാസന്‍. തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നതെന്നും, ഇത് എടുത്തുമാറ്റാന്‍ ജനങ്ങള്‍ തയാറാകണമെന്നുമാണ് കമലഹാസന്റെ പ്രതികരണം.

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍മുഖ്യമന്ത്രി പനീര്‍ ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കുന്നുവെന്ന വാര്‍ത്തയോട് പരിഹാസത്തോടെയാണ് കമല്‍ പ്രതികരിച്ചത്.

പളനിസാമി നയിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍ മുന്‍പും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ തലത്തിലും അഴിമതിയാണെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം ഓണ്‍ലൈന്‍ വഴിയാകണമെന്നുമായിരുന്നു കമലിന്റെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here