നരേന്ദ്ര മോദി ഭരണത്തിനു കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു: അമിത് ഷാ

0
72


ഭോപ്പാൽ: മുൻ യുപിഎ സർക്കാരിന്റെ കാലത്ത് പക്ഷവാതത്തിന്റെ അവസ്ഥയിലായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നരേന്ദ്ര മോദിയുടെ ഭരണത്തിൻകീഴിൽ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.

2014ൽ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിൽ മാറിത്തുടങ്ങി. പക്ഷാഘാതം വന്നതുപോലത്തെ അവസ്ഥയായിരുന്നു സമ്പദ്‌വ്യവസ്ഥയുടേത്. മോദിയുടെ കീഴിൽ ലോകത്ത് വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്നു നമ്മുടേത്. അമിത് ഷാ പറഞ്ഞു.

മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്തേണ്ടതു യുവജനതയുടെ ഉത്തരവാദിത്തമാണെന്നും അവർക്കായി മോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here