പി.വി.അന്‍വറിനെതിരെ മൈനിംഗ് വകുപ്പ് നോട്ടീസയച്ചു

0
65

പി.വി. അന്‍വറിനെതിരെ മൈനിംഗ് വകുപ്പ് നോട്ടീസ് അയച്ചു. ചെക്ക് ഡാം നിര്‍മ്മാണത്തിനായി പാറ പൊട്ടിക്കുകയും മണ്ണ് നീക്കുകയും ചെയ്തതിന് അന്‍വറോട് പിഴ അടയ്ക്കുവാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഒന്നരവര്‍ഷം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ഒന്നരവര്‍ഷമായി കക്കടാംപൊയില്‍ അതീവലോലപ്രദേശത്ത് ഖനനം നടത്തിയിട്ടും ഇതുവരേയും അന്‍വറിനെതിരെ മേല്‍നടപടികള്‍ സ്വീകരിക്കുവാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് തയ്യാറായിട്ടില്ലെന്നും ഒന്നരവര്‍ഷമായി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് നിലവില്‍ വന്നത്.

സാധാരണഗതിയില്‍ പിഴയടക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതാണ് വകുപ്പിന്റെ രീതി. എന്നാല്‍ ഇടത് എംഎല്‍എയുടെ കാര്യത്തില്‍ വകുപ്പ് പൂര്‍ണനിശബ്ദത പാലിച്ചിരിക്കുകയാണ്. വകുപ്പിന്റെ നോട്ടീസ് സ്വീകരിച്ച് പിഴയടച്ചാല്‍ ഫലത്തില്‍ നിയമലംഘനം നടത്തിയതിന് തുല്യമാക്കും എന്നതിനാലാണ് എംഎല്‍എ പിഴ അടയ്ക്കാത്തതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here