ബാലാവകാശ കമ്മിഷന്‍ നിയമനത്തിൽ ആരോഗ്യമന്ത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

0
59


തിരുവനന്തപുരം: ബാലാവകാശ കമ്മിഷനിലെ നിയമനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജയുടെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല. യാഥാർഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ആരോഗ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. അപേക്ഷാ തീയതി നീട്ടിയതിൽ അപാകതയുമില്ല. ചില ജില്ലകളിൽ അപേക്ഷകരാരും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഇത്. തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

ബാലാവകാശ കമ്മിഷന്റെ നിയമനത്തിനുള്ള അപേക്ഷാ കാലാവധി മന്ത്രി നീട്ടിനൽകിയിരുന്നു. ഇത് ഹൈക്കോടതിയുടെ വിമര്‍ശനത്തിനു വഴിവെച്ചു. ആദ്യ വിജ്ഞാപനമനുസരിച്ച് 2016 നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് 2017 ജനുവരി 30 വരെ സമയം നീട്ടി.

103 അപേക്ഷകരിൽനിന്നു തിരഞ്ഞെടുപ്പു സാധ്യമാകാത്തതിനാൽ രണ്ടാം വിജ്ഞാപനം വേണ്ടി വന്നുവെന്നാണു സർക്കാർ ആദ്യം സത്യവാങ്മൂലത്തിൽ പറഞ്ഞത്. രണ്ടാം വിജ്ഞാപനത്തിൽ തുടർനടപടി റദ്ദാക്കിയ കോടതി, ആദ്യവിജ്ഞാപനത്തിലെ നടപടികളിൽനിന്ന് ഒഴിവുകൾ നികത്താനും നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here