ബോര്‍ഡര്‍ റോഡ്‌സിന് കൂടുതല്‍ അധികാരങ്ങള്‍; അതിര്‍ത്തി റോഡുകളുടെ നിര്‍മ്മിതികള്‍ ഇനി വൈകില്ല

0
60

ന്യൂഡൽഹി: അതിർത്തി റോഡുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ബോർഡർ റോഡ്സ് ഓർഗനൈസേഷന് കൂടുതൽ അധികാരങ്ങൾ നൽകും. അതിര്‍ത്തിയിലെ തന്ത്ര പ്രധാന റോഡുകളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതായി സിഎജിയുടെ കുറ്റപ്പെടുത്തല്‍ വന്നതിനു പിന്നാലെയാണ് അതിർത്തി റോഡുകളുടെ നിര്‍മ്മാണത്തിന്നായി ബോർഡർ റോഡ്സിന് കൂടുതല്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

സാമ്പത്തിക, ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം ബിആർഒയ്ക്കു നൽകുമെന്നു പ്രതിരോധ മന്ത്രാലയം പറയുന്നു. പുതിയ യന്ത്രസാമഗ്രികൾ വാങ്ങാൻ 100 കോടി വരെ ചെലവഴിക്കാൻ ബിആർഒ ഡയറക്ടർ ജനറലിന് ഇനി സാധിക്കും. നിലവിൽ 10.5 കോടി മാത്രമാണ് ചിലവഴിക്കാനുള്ള അധികാരം. .

തദ്ദേശീയമായ യന്ത്രങ്ങളും സാമഗ്രികളും വാങ്ങാൻ 705 കോടി വിനിയോഗിക്കാം. വമ്പൻ നിർമാണ കമ്പനികളെ റോഡ് നിർമാണം ഏൽപ്പിക്കാനുള്ള അനുമതിയും ബിആർഒയ്ക്കു ലഭിക്കും. ദോക് ലായിലെ സംഘർഷം അതെ രീതിയില്‍ തുടരുന്ന സാഹചര്യത്തിലാണ് റോഡ് നിർമാണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here