ഭീകരരുടെ പുതിയ തന്ത്രം: ഗ്യാസ് സിലിണ്ടര്‍ ആക്രമണം

0
56


സ്‌പെയിനില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചതായി സൂചന. ഭീകരരെ തിരയുന്നതിനിടയില്‍ ഒരു വീട്ടില്‍ നിന്നാണ് 120 ഗ്ലാസ് സിലിണ്ടറുകള്‍ പോലീസ് കണ്ടെത്തിയത്. സ്പെയിനിലെ അല്‍കാന നഗരത്തില്‍ സ്ഫോടനം നടത്താനായിട്ടാകാം ഭീകരര്‍ ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

സ്പെയിനിലെ പ്രശസ്തമായ സഗ്രാഡ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 12 ഭീകരര്‍ ചേര്‍ന്ന് 6 മാസത്തെ ആസൂത്രണത്തിനൊടുവിലാണ് കഴിഞ്ഞയാഴ്ച നടന്ന രണ്ട് ആക്രമണവും നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ബാഴ്സലോണയില്‍ ആക്രമണം നടത്തിയ വാഹനം ഓടിച്ച ഡ്രൈവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇയാലെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്രണണത്തില്‍ 14 പേരാണ് മരിച്ചത്. രണ്ടാമത്തെ ആക്രമണം പോലീസ് പരാജയപ്പെടുത്തുകയും അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here