മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കും വരെ രാപകല്‍ സമരത്തിന് ഒരുങ്ങി പ്രതിപക്ഷം

0
69

തിരുവനന്തപുരം: മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കും വരെ രാപകല്‍ സമരം നടത്താന്‍ പ്രതിപക്ഷ തീരുമാനം. ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിൽ കോടതിയുടെ രൂക്ഷവിമർശനത്തിനു വിധേയ‌യായതോടെയാണ് ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. രാജി ആവശ്യം മുന്‍ നിര്‍ത്തി സഭാഹാളിന്റെ കവാടത്തിൽ സത്യഗ്രഹം തുടങ്ങിയത് എൻ.ഷംസുദ്ദീൻ, ടി.വി.ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, വി.പി.സജീന്ദ്രൻ, റോജി എം. ജോൺ എന്നീ എംഎല്‍എമാരാണ്.

ഇന്ന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിപക്ഷം പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സമ്മേളനം അവസാനിക്കുന്ന മറ്റന്നാൾവരെ എംഎല്‍എമാര്‍ സത്യഗ്രഹം നടത്തും. രാജിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. പക്ഷെ മുഖ്യമന്ത്രി പിണറയി വിജയന്‍ സഭയില്‍ ബാലാവകാശ കമ്മിഷൻ പ്രശ്നത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അനുകൂലിച്ചാണ് സംസാരിച്ചത്.

മന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ സമരങ്ങളുടെ പശ്ചാത്തലത്തില്‍ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ ഇന്നലെ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here