മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും സൈക്കിളില്‍

0
160

തിരുവനന്തപുരം:മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും സൈക്കിള്‍ ചവിട്ടി തുടങ്ങി. പുതിയ ചിത്രമായ ഒടിയന്റെ ചിത്രീകരണത്തിനിടെയാണ് താരം എന്നും രാവിലെ സൈക്കിള്‍ ചവിട്ടാന്‍ ഇരങ്ങിയത്. മമ്മൂട്ടി ദിവസവും 25 കിലോമീറ്ററാണ് സൈക്കിള്‍ ചവിട്ടുന്നത്. അത് മിക്കവാറും വീടിന്റെ പരിസരത്ത് തന്നെ ആയിരിക്കും. അല്ലെങ്കില്‍ ജിമ്മില്‍ ഘടിപ്പിച്ചിട്ടുള്ള സൈക്കിളില്‍. വാരാണസിയില്‍ മോഹന്‍ലാല്‍ അതിരാവിലെ സൈക്കിളുമായി ഇറങ്ങും. താരത്തെ ശല്യപ്പെടുത്താന്‍ അവിടെ ആരുമില്ല.

കൊച്ചിയിലുള്ളപ്പോള്‍ തന്റേതായ രീതിയിലുള്ള വ്യായാമമാണ് മോഹന്‍ലാല്‍ ചെയ്തിരുന്നത്. മോഹന്‍ലാല്‍ പണ്ടേ ഗുസ്തി ചാമ്പ്യനാണ്. തിരുവനന്തപുരം വഞ്ചിയൂരിലെ വീരകേരള ജിംഖാനയിലാണ് അദ്ദേഹം പരിശീലനം നേടിയത്. 1979ലെ ഗുസ്തി ചാമ്പ്യനുമാണ് ലാല്‍. എന്നാല്‍ സൈക്ലിങ് ശരീരത്തിന് കൂടുതല്‍ നല്ലതാണെന്ന് അടുത്തകാലത്താണ് താരങ്ങളില്‍ പലരും തിരിച്ചറിഞ്ഞത്. തമിഴ് നടന്‍ ആര്യ 25 കിലോമീറ്റര്‍ ദൂരമുള്ള ലൊക്കേഷനുകളില്‍ സൈക്കിളിലാണ് പോകുന്നത്. തലയില്‍ പ്രത്യേക ഹെല്‍മറ്റും വയ്ക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ഷെയ്പ്പിന് സൈക്ലിങ് നല്ലതാണെന്ന് ആര്യ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here