മാലെഗാവ് സ്ഫോടനക്കേസിൽ ലഫ്.കേണൽ ശ്രീകാന്ത് പുരോഹിതിന് ജാമ്യം

0
52

ന്യൂഡൽഹി: 2008-ലെ മാലെഗാവ് സ്ഫോടനക്കേസിൽ ലഫ്.കേണൽ ശ്രീകാന്ത് പുരോഹിതിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. ഒമ്പത് വര്‍ഷമായി അഴിക്കുള്ളിലായിരുന്നു പുരോഹിത്.

പ്രമുഖ നിയമജ്ഞനായ ഹരീഷ് സാല്‍വെയാണ് പുരോഹിതിനു വേണ്ടി ഹാജരായത്. ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു. . ബോംബെ ഹൈക്കോടതി പുരോഹിതിന്റെ ജാമ്യ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്.

മക്കോക്ക കുറ്റം പിൻവലിച്ചതിനാല്‍ പുരോഹിത് ജാമ്യത്തിന് അർഹനാണെന്ന് ഹരീഷ് സാല്‍‌‍വെ വാദിച്ചു. ഇതേ കേസിലെ സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഒക്ടോബർ 10ന് പരിഗണിക്കും.

ഏഴു പേരാണ് 2008 സെപ്തംബറിലെ മാലെഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here