മെ‍ഡിക്കൽ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞുള്ള പ്രതിപക്ഷ പ്രതിഷേധം സത്യഗ്രഹത്തിന്റെ രൂപത്തില്‍ സഭയില്‍ തുടരുന്നു

0
55


തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെ‍ഡിക്കൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാലാവകാശ കമ്മിഷൻ നിയമനത്തിൽ ഹൈക്കോടതി വിമർശിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെ‍ഡിക്കൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധമാണ് ബില്‍ കീറിയെറിയലില്‍ കലാശിച്ചത്.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിലെ അഞ്ച് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹവും തുടരുകയാണ്. .വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, എൻ.ഷംസുദ്ദീൻ, ടി.വി.ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹം തുടരുന്നത്.

രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം രൂക്ഷമായിരുന്നു. മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ അപേക്ഷാ തീയതി നീട്ടി നൽകിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here