ലണ്ടനിലെ ബിഗ് ബെന്നിന്റെ മണിനാദം അടുത്തയാഴ്ച നിലയ്ക്കും; നിലയ്ക്കുന്നത് നാല് വര്‍ഷത്തേക്ക്

0
84
The Elizabeth Tower, which houses the Great Clock and the 'Big Ben' bell, is seen above the Houses of Parliament, in central London, Britain August 14, 2017. REUTERS/Neil Hall - RTS1BP9F

ലണ്ടൻ: ഇംഗ്ലണ്ടിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ലണ്ടനിലെ ബിഗ് ബെന്നിന്റെ മണിനാദം അടുത്തയാഴ്ച നിലയ്ക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ പണിത ഈ ഭീമൻ ക്ലോക്ക് ടവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു മണിനാദം നാലുവർഷത്തേക്കു നിർത്തുന്നത്.

157 വർഷമായി നിരന്തരമായി മണിക്കൂറുകള്‍ തോറും ശബ്ദിക്കുന്ന ബിഗ് ബെൻ 2007ലെ അറ്റകുറ്റപ്പണിക്കിടെ കുറച്ചുകാലം നിർത്തിവച്ചിരുന്നു. എന്നാല്‍ നാല് വര്‍ഷത്തേക്ക് ബിഗ്‌ ബെന്‍ നിലയ്ക്കുന്നതില്‍ ലണ്ടനില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്.

പ്രധാനമന്ത്രി തെരേസ മേയ്ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉണ്ട്. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണു ബിഗ്‌ ബെന്‍ മണിനാദം നിർത്തുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here