കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും, ജയരാജന് നായരും കുറ്റക്കാരെന്നു കോടതി. വിവാദമായ വാരാപ്പുഴ പീഡനക്കേസില്‍ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയേയും വെറുതെ വിട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെച്ച് പെണ്‍വാണിഭം നടത്തി എന്ന കുറ്റമാണ് ശോഭാ ജോണിനെതിരെയുള്ളത്. പെൺകുട്ടിയെ വാങ്ങിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാണ് ജയരാജൻ നായർക്കെതിരെയുള്ളത്.
പെൺകുട്ടിയുടെ സഹോദരി പുഷ്പവതിയടക്കമുള്ള 5 പ്രതികളെ കോടതി വെറുതെ വിട്ടു. കേപ്പൻ അനി, പെൺകുട്ടിയുടെ സഹോദരീ ഭർത്താവ് വിനോദ് കുമാർ,സഹോദരി പുഷ്പവതി, ഇടനിലക്കാരൻ ജയ്സൻ, സഹായി അജി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.