വി.കെ ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തുപോയോ? തെളിവായി വീഡിയോ

0
77

ബംഗളൂരു: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തുപോയോ? പുറത്തു പോയെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വെളിയില്‍ വന്നു.

കറുത്ത കുർത്ത ധരിച്ച്​ ബാഗും പിടിച്ച്​ ശശികലയും ഇളവരശിയും പൊലീസ് അകമ്പടിയോ​െട നടന്നു വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. മുൻ ജയിൽ ഡി.ഐ.ജി ഡി. രൂപയാണ് ഈ ദൃശ്യങ്ങള്‍ ആൻറി കറപ്ഷൻ ബ്യൂറോക്ക് ഡി.രൂപ കൈമാറിയത്.

ഡി.രൂപ ജയില്‍ ഡിഐജി ആയിരിക്കെ നടത്തിയ അന്വേഷണം വിവാദമായതോടെ ഡിജിപി ഇടപെട്ടു രൂപയെ ട്രാഫിക്കിലേക്ക് മാറ്റിയിരുന്നു. ശശികലക്ക്​ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകുന്നു​ണ്ടെന്നും അതിനായി രണ്ടുകോടി കൈക്കൂലി വാങ്ങിയെന്നുമുള്ള രൂപയുടെ റിപ്പോർട്ട്​ കര്‍ണ്ണാടക പൊലീസിനെ പിടിച്ച് കുലുക്കിയിരുന്നു.

റിപ്പോർട്ട്​ മാധ്യമങ്ങൾക്ക്​ ചോർത്തി നൽകിയെന്ന്​ ആരോപിച്ചാണ് രൂപയെ ട്രാഫിക്കിലേക്ക് മാറ്റിയത്.

https://youtu.be/AuL47U1ZKfo

LEAVE A REPLY

Please enter your comment!
Please enter your name here