സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഇന്നു വരുന്ന ഹൈക്കോടതിയുടെ അന്തിമ വിധി ഉറ്റുനോക്കി സര്‍ക്കാര്‍

0
73

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസ്‌ നിരക്കുകള്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കെ ഇന്നു വരുന്ന ഹൈക്കോടതി വിധി ഈ വിഷയത്തില്‍ നിര്‍ണ്ണായകമായി മാറിയേക്കും. കാരണം ജസ്​റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിർണയിച്ച അഞ്ചു​ ലക്ഷം രൂപയെന്ന ഏകീകൃത ഫീസ് നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു.

എന്നാല്‍ ഇ തു ചോദ്യം ചെയ്​തു കോഴിക്കോട്​ കെഎംസിടി, എറണാകുളം ശ്രീനാരായണ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ . 11 ലക്ഷം രൂപ വരെ ഫീസ്​ ഈടാക്കാൻ ​ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കേസ്​ ഉടൻ തീർപ്പാക്കാനും ഹൈക്കോടതിയോടു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ ഹൈക്കോടതിയുടെ അന്തിമവിധിയാണ് ഇന്നു വരാന്‍ പോകുന്നത്.

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി 5 ലക്ഷം എന്ന ഏകീകൃതഫീസ്‌ കുത്തനെ ഉയര്‍ത്തിയാല്‍ റാങ്ക് പട്ടികയിലുള്ള ഒട്ടേറെ വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിലാകും. ഒപ്പം സര്‍ക്കാരും പ്രതിസന്ധി നേരിടേണ്ടി വരും. സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികളുടെ പേരില്‍ പ്രതിക്കൂട്ടിലായ സർക്കാരിനു കോടതി വിധി പ്രതികൂലമായാൽ ഇത് വൻ തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here