സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ആരോഗ്യമന്ത്രിയുടെ രാജി തേടി പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ സത്യഗ്രഹം തുടങ്ങി

0
60


തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നതിന്‍റെ തൊട്ടടുത്ത നിമിഷങ്ങളില്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍  നിയമസഭയില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. വി.പി.സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, ടി.വി.ഇബ്രാഹിം, എന്‍.ഷംസുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നിരയില്‍ നിന്നും സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്. മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പ് സഭയില്‍ കീറിയെറിഞ്ഞിരുന്നു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി തേടിയാണ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ടിക്കുന്നത്. വിദ്യാർഥികളെ സംരക്ഷിക്കാനാണ്​ സുപ്രീംകോടതി പറഞ്ഞതെങ്കിലും സർക്കാർ അതു ചെയ്യുന്നില്ലെന്ന്​ ഹൈക്കോടതി കോടതി പറഞ്ഞിരുന്നു. സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാരും ഈ കാര്യം ശ്രദ്ധിക്കുന്നില്ലാ എന്നാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

ഫീസ്‌ മുന്‍നിര്‍ത്തി മാത്രമുള്ള  പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നീണ്ടുപോകുമ്പോള്‍ കുട്ടികളുടെ ഭാവി ആശങ്കാകുലമായി തുടരുന്നു. ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റിയപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ സഭയ്ക്ക് അകത്താണ് ഉയര്‍ന്നത്. ഹൈക്കോടതിയുടെ നിരീക്ഷണം കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ ബഹളത്തിനു മുതിര്‍ന്നത്. ആരോഗ്യമന്ത്രിയുടെ രാജിയില്ലാതെ സത്യഗ്രഹം പിന്‍വലിക്കില്ലാ എന്നാണ് പ്രതിപക്ഷ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here