അമിത് ഷാ ലക്‌ഷ്യം വയ്ക്കുന്ന ആ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ആരാണ്? ആശങ്കയോടെ കോണ്‍ഗ്രസ് നേതൃത്വം

0
68

ന്യൂഡൽഹി: കേരളത്തില്‍ ബിജെപി വളര്‍ത്താന്‍ അമിത് ഷാ ലക്‌ഷ്യം വയ്ക്കുന്ന ആ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ആരാണ്? കേരളത്തില്‍ ബിജെപിയെ ഭരണത്തില്‍ എത്തിക്കുക ഒരു ലക്ഷ്യമായി അമിത് ഷാ തന്നെ കരുതുമ്പോള്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ക്ക് നിയോഗിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കരുതിയിരിക്കേണ്ട അവസ്ഥയാണ്.

രണ്ടു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ അമിത് ഷാ ലക്‌ഷ്യം വയ്ക്കുന്നു എന്നാണു പുറത്തു വരുന്ന വിവരം. ആ നേതാക്കളെ സമീപിക്കാന്‍ രാജ്യസഭാംഗങ്ങളെ തന്നെ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതാണ് വിവരം. പാര്‍ട്ടികളെ പിളര്‍ത്തി അവരെ ബിജെപിയിലേക്ക് ചേര്‍ക്കുക എന്ന അമിത് ഷാ രീതി കേരളത്തിലും പ്രായോഗികമാകുമ്പോള്‍ ഭയപ്പെടെണ്ടത് കോണ്‍ഗ്രസ് ആണ് എന്ന അവസ്ഥ വരുന്നു.

നേതാക്കള്‍ കൊഴിഞ്ഞു പോകുമോ എന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചാൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടല്‍.

ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും കേരളത്തിലേക്ക് കേന്ദ്രീകരിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെലുങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് അമിത് ഷായുടെ അജണ്ടയില്‍ ഉള്ളത്. തമിഴ്നാട് എഐഎഡിഎംകെ ലയനം ഉദ്ദേശിച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞതിനറെ വര്‍ധിത വീര്യത്തോടെയാണ് ബിജെപി കേരളത്തിലെ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here