ആശുപത്രി തുറന്നില്ല: യുവതി പ്രസവിച്ചത് കളിസ്ഥലത്ത്

0
43

ആശുപത്രി തുറക്കാത്തതിനാല്‍ ആദിവാസി യുവതിക്ക് കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നത് ആശുപത്രിക്ക് സമീപത്തെ തുറസ്സായ പ്രദേശത്ത്. ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം.

പ്രസവ വേദനയെ തുടര്‍ന്ന് ഞായറാഴ്ചയാണ് സമ്പാട്ടി ഭായ് എന്ന യുവതിയെ ജഷ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. എന്നാല്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ തുറസ്സായ സ്ഥലത്ത് യുവതി പ്രസവിച്ചുവെന്ന് കുടുംബം പറയുന്നു.

വേദന ഉണ്ടായതിനെ തുടര്‍ന്ന് നിരവധി തവണ 108 ആംബുലന്‍സ് സര്‍വ്വീസിലേക്കും 102 എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് വേദന സഹിച്ച് വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററോളം നടന്ന് യുവതിയും കുടുംബവും ഗുഗ്രിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി.

എന്നാല്‍ ജീവനക്കാരില്ലെന്ന കാരണത്തില്‍ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് പോകാനായി തുടങ്ങിയിരുന്നെങ്കിലും ആശുപത്രിക്ക് സമീപത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇവര്‍ കുഞ്ഞിന് ജന്മം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here